പ്രതീക്ഷയുടെ തേരില്‍

ദൂരെയേതോ അജ്ഞാത തീരത്തൊരു 
പ്രത്യാശ കിരണം ജ്വലിക്കും പോലെ ..
മിഴികളെ തഴുകുമാ പ്രതീക്ഷ തന്‍ തേരിലേറി 
യാത്രയാവുന്നു ഞാന്‍ ... വീണ്ടും 
യാത്രയാവുന്നു ഞാന്‍ ...


അക്കരെയെത്തും നേരത്തിനിയത് വെറും 
പ്രലോഭനമായ് മാറിടുമോ .... അതോ 
പ്രതീക്ഷ പോലെന്നുടെ പ്രിയതമ തന്നുടെ 
പാലെഴും പുഞ്ചിരിയായിടുമോ ...
പാലെഴും പുഞ്ചിരിയായിടുമോ ....


കാണുവാനായൊരു മോഹം കണ്ണില്‍ 
കേള്‍ക്കുവാനായൊരു തോന്നല്‍ കാതില്‍ 
പറയുവാനായൊരു ദാഹം ചുണ്ടില്‍ 
അറിയുവാനായൊരു തേങ്ങല്‍ ഉള്ളില്‍ 
പിരിശമെന്നോടതാണോ നിന്‍ നെഞ്ചില്‍ ...അതോ 
പിരിയുവാനാണോ നിന്‍ വെമ്പല്‍  ....?

അശ്റഫ് അഴിയത്ത് 
raffus33@gmail.com  
28/11/2011

വിടരുമോ ഇനിയും

വിഷാസ്ത്ര വാക്കുകളുടെ വിളനിലമായ് മാറിയ 
വിടപറയാന്‍ വെമ്പി നില്‍ക്കുന്ന നിന്‍ മനം 
വീണ്ടുമിനിയൊരു ഉണര്‍ത്തു പാട്ടിനാല്‍ 
വിളിച്ചുണര്‍ത്തുവാനാവുമോ എന്നറിയാതെ 
വിതുമ്പുന്നെന്‍ മനം വീണ്ടും വീണ്ടും .....
വിശ്വസ്ത ദേവിയായ് നിന്നെ വാഴിച്ചോരെന്നുടെ 
വിധി തന്നെ മാറ്റിക്കളഞ്ഞുവോ ദേവി നീ ....
വിരഹത്തിന്‍ ചുടുകാറ്റുതിര്‍ത്ത നിനക്കിനി 
വിശ്വസ്ത പാതിയായ് മാറുവാനാവുമോ ....
വിചനമായ് മാറിയോരെന്‍ പുമുഖത്തിനി നീ - 
വിടരുമോ വീണ്ടുമൊരു പുഞ്ചിരിപ്പൂവായ് ...
സ്നേഹത്തെളിനീര്‍ മാത്രമേയെന്‍ ഹൃത്തിലുള്ളൂ ...
ആഡംബരത്തിന്റെ വര്‍ണ്ണ ലായിനിയില്ല .....
രസിക്കുമോ നിനക്കതെന്നെനിക്കറിവതില്ല ....
എങ്കിലും ശ്രമിക്കാം ഞാനത് മധുരമായ് പകരാന്‍ ...
വിടരുവാനാവുമോ ഒരു പുഞ്ചിരിപ്പൂവായ് ......

അശ്റഫ് അഴിയത്ത് 
raffus33@gmail.com
23/11/2011  

മൌന സാഗരം


മൌനത്തിന്‍ ആഴക്കടലില്‍ 
മുങ്ങിമറയും മോഹക്കപ്പലില്‍ 
കാലിടറി ചിതറി വീഴുന്നു 
സ്വപ്ന ജീവിതങ്ങള്‍ .......
ഈ മൌന സാഗരത്തിലെ 
സ്വാര്‍ത്ഥരാഠ അഗാധ ഗര്‍ത്തങ്ങള്‍  
ചിതറി വീഴുമീ ജീവിതങ്ങളെ 
വിഴുങ്ങിടുന്നു സ്വനിര്‍വൃതിക്കായ് .......

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 
22/11/2011

തീരാ മോഹം

മനസ്സിന്‍ മുറ്റത്തെ മോഹത്തിന്‍ പുല്‍കൊടി 
മാനത്തു നോക്കി മന്ത്രിക്കുന്നു ...
ഒരു മാത്ര കൂടിയാ കുളിര്‍ തെന്നലോന്നണഞ്ഞെങ്കില്‍
ഒരു മാത്ര കൂടിയാ തെളിനീര്‍ മഴയൊന്നു പെയ്തെങ്കില്‍  
ഈ മുറ്റത്തുമൊരു കന്നിപ്പൂ വിരിഞ്ഞിടട്ടെ ...
അതിന്‍ പരിമണമൊന്നിങ്ങു പരന്നിടട്ടെ ....
അതിലീ മനമോന്നൊരുമാത്ര കുളിരണിഞ്ഞോട്ടെ  ....

അഷ്‌റഫ്‌ അഴിയത്ത്
raffus33@gmail.com 
21/11/2011

അരുതേ പറയരുതേ

ഒന്നിച്ചുറങ്ങിയോരാ രാവുകളില്‍ ഞാനെന്റെ ശരീരവും മനസ്സും നിനക്ക് തന്നപ്പോള്‍ ..., നീ നിന്റെ ശരീരം മാത്രമേ എനിക്ക് തന്നുള്ളൂ ., മനസ്സ് തന്നില്ല ... തിരിച്ചറിയാനെനിക്കായില്ല ... കാരണം നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ലായിരുന്നു , അത്ര മാത്രം ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ..........
പക്ഷെ ഇന്ന് നീ നിന്റെ പ്രവൃത്തികളിലൂടെ , നിലപാടുകളിലൂടെ ഘോര ശബ്ദത്തില്‍ വിളിച്ചു പറയുന്നത് , നിദ്രാ ഹീനങ്ങളായ മൂക രാവുകളില്‍ എന്റെ കാതുകളില്‍ മുഴങ്ങുന്നു ..." നിന്നോടെനിക്ക് സ്നേഹമില്ലെടാ , സ്നേഹമില്ലെടാ , സ്നേഹമില്ലെടാ ...."    അപ്പോഴും എന്റെ മനസ്സിന്റെ ഉള്ളിലെ മോഹപ്പക്ഷിയുടെ വിതുമ്പുന്ന ഹൃദയമിടിപ്പിന്റെ താളം ഞാന്‍ കേള്‍ക്കുന്നു ... " അരുതേ പറയരുതേ ... അരുതേ നീയത് പറയരുതേ ..... " എന്ന് ..........................................
അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 
21/11/2011

എന്തിനു പ്രിയസഖീ

പിരിയുവനാണെങ്കില്‍ പിന്നെന്തിനു പ്രിയസഖീ ...
പിരിശമോടന്നെന്റെ അരികില്‍ വന്നു ...?
പ്രിയമോടെ എന്‍ മാറില്‍ ചേര്‍ന്ന് നിന്നു ....?
അരികത്തു ചേര്‍ന്നിരുന്ന നിന്‍ മനം - 
അകലെയാണെന്നറിയാതെ - ഞാന്‍ ..
ആയിരം കനവുകള്‍ നെയ്തു തീര്‍ത്തു ...- 
ഇന്നതായിരം കഥനമായ് മാറിടുന്നു .....
കാത്തിരിപ്പിന്‍ തീരത്ത് കഠിനമാം ചൂടേറ്റു - 
കരിഞ്ഞു വീഴുന്നു കനവിന്‍ പൂമൊട്ടുകള്‍  ...
കൊഴിയാതെ ഒരു മോഹമൊട്ടു ബാക്കിയതുനിന്‍ -
പ്രേരണതന്‍ സ്രോതസ്സിന്‍ നാമമറിയുവാന്‍ വേണ്ടി ...
കാണുവാനല്ല കലി തീര്‍ക്കുവാനല്ലയെങ്കിലുമെന്‍ - 
ജീവിത കാലന്‍റെ നാമമൊന്നരിയുവാന്‍ മാത്രം ....
ഇനിയല്ല അതു വെറുമെന്‍ തോന്നലാണെങ്കില്‍  - 
പിന്നെന്തിനെന്‍ സ്നേഹം തഴഞ്ഞെന്നെ വെറുത്തതിന്‍ - 
ഹേദുവെന്തെന്നറിയുവാന്‍ വേണ്ടി ....  

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 
19/11/2011

ഹൃദയ നൊമ്പരം

ഒരു മാത്ര കൂടിയോന്നരികത്തു വരുമോ ..?
ഒരു വാക്കു കൂടി നിന്നധരങ്ങള്‍ മൊഴിയുമോ ..?
ആദ്യാനുരാഗത്തിന്‍ ആനന്ദ മുത്തുകള്‍ ...
അകതാരിലേകി നീ പോയിടുമ്പോള്‍ ...
അപരാതമെന്തെന്നരിയുവാന്‍ മാത്രമായ് ...
അകതാരിലൊരു തേങ്ങല്‍ ബാക്കിയാവുന്നു ...
ആരു നിന്‍ ഹസ്തം പിടിച്ചു വലിക്കുന്നു ....?
ആരു നിന്‍ കാതില്‍ തേന്‍ ചേര്‍ത്ത മദ്യം വിളമ്പുന്നു ...?
അരുതേ നീയതിന്‍ ലഹരിയില്‍ വെറുതെ ... -
അന്ധകാരത്തിന്‍ അടിമയായ് മാറരുതേ ....
ആരറിയുവാനെന്ന ലഹരി ദാദാവിന്റെ ജ്വല്പനം ..
അറിയാതെ പോലും നിന്‍ സിരകളില്‍ ജ്വലിക്കരുതേ ....
അറിയുന്നവന്‍ നിന്‍ സൃഷ്ടാവ് മേലെയെന്നുള്ള ...
അറിവ് ജ്വലിച്ചിടട്ടെ നിന്‍ അകതാരിലെന്നെന്നും ...
അതിനായ് തേടുന്നു ഞാനഞ്ഞ്ജു നേരവും നാഥാ .......

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 
15/11/2011

ഒരു മാത്ര കൂടി

വിഷാദ മേഘങ്ങളേ നിങ്ങളെന്‍ 
വിരുന്നു കാരിയെ കണ്ടുവോ ...
വിട പറയാതെ വിധിയുടെ മറയില്‍ 
വിതുമ്പി നില്‍ക്കുമെന്‍ പ്രിയ സഖിയെ ....
വഴിയേകുമോയെനിക്കൊരുമാത്ര കൂടിയാ 
ഹൃദയവികാരമൊന്നടുത്തറിയാന്‍ ....
മറന്നു പോയ മധുരമേകാന്‍ .....
പാടാന്‍ മറന്ന പാട്ടുകള്‍ പാടാന്‍ ...
പറയാന്‍ മറന്ന കഥ പറയാന്‍ ......പിന്നെ  
പുതുമഴയില്‍ പൂക്കും പുഞ്ചിരിപ്പൂക്കളെ ..
ചുണ്ടോടു ചേര്‍ത്തോരുമ്മ നല്‍കാന്‍ ......

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 

ആത്മഗതം

എന്നാത്മ തീരത്തിനി ഉദയമില്ല ....
മുകമാം അസ്തമയ സന്ധ്യകള്‍ മാത്രം .....
എന്‍ മനോവാടിയില്‍ സുമങ്ങളില്ല ....
ഇലപോഴിഞ്ഞോരായിരം  ശികിരങ്ങള്‍ മാത്രം ...
എന്നാത്മ സാഗരത്തില്‍ തിരകളില്ല ....
അജ്ഞാതമാം അഗാത ഗര്‍ത്തങ്ങള്‍ മാത്രം ....
വിണ്ണില്‍ രക്തവര്‍ണ്ണ വിസ്മയം ചാര്‍ത്തി ..- 
വിരഹ സന്ധ്യകള്‍ വിടരുമ്പോള്‍ ....
ഒഴുകിവരുന്ന ഓര്‍മ്മതന്‍ തെന്നല്‍ ... - 
സിരകളെ മെല്ലെ തഴുകിടുമ്പോള്‍ ....
വെറുതെ വീണ്ടും വിതുമ്പുന്നേന്‍ - 
ഹൃദയ തന്ത്രികളില്‍ നിന്‍ രാഗം .....

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 

പ്രണയത്തിന്റെ ഭാഷ

അത് അധരങ്ങളുടെ മൌനമാണ് ...., 
മിഴികള്‍ മിഴികളോട് കഥ പറയലാണ് ..., 
ഹൃദയങ്ങളുടെ കണ്ടു മുട്ടലാണ്, കൂടിച്ചേരലാണ് ...., 
ഹൃദയത്തുടിപ്പിന്റെ താളമാണ് ...., 
മനസ്സിലുണരുന്ന മോഹമാണ് ...., 
കരളിലുതിരുന്ന കൊതിയാണ് ..., 
കാത്തിരിപ്പിന്റെ മാധുര്യമാണ് ..., 
നൊമ്പരത്തിന്റെ സുഖമാണ് ...., 
വിരഹത്തിന്റെ കുളിര്‍ തെന്നലാണ് ....., 
രാവിന്റെ സംഗീതമാണ് ....., 
പുലരികളുടെ പ്രതീക്ഷയാണ് ....., 
കാണാനുള്ള കരളിന്റെ വെമ്പലാണ്‌ ...., 
അറിയാനുള്ള ആഗ്രഹമാണ് ....., 
സ്വന്തമാക്കാനുള്ള വ്യഗ്രതയാണ് ......, 
സ്വപ്നതീരത്തെ വസന്തമാണ് ...., 
മോഹ സാഗരത്തിലെ തിരയിളക്കമാണ് ....., 
സ്നേഹത്തിന്‍ കുളിര്‍ മഴയാണ് ......, 
സ്വാന്തനതെന്നലിന്‍ തലോടലാണ് ......, 
നന്മയുടെ വിളനിലമാണ് .....,
ഹൃദയ വെണ്മയുടെ സൌന്ദര്യമാണ് ......,

യാത്രാമൊഴി

ഹൃദയ തന്ത്രികളില്‍ പതിയെ - 
യാത്രാമൊഴികളിടറാന്‍  തുടങ്ങുന്നു 
മൌനത്തിന്‍ അജ്ഞാത ദൈര്‍ഗ്യത്തില്‍ 
മരിച്ചു വീഴുന്നു കനവിന്‍ പൂമൊട്ടുകള്‍ 
മായുന്നു ജീവിത മാധുര്യം ... - 
മാടി വിളിക്കുന്നു മരണമാം മഞ്ചല്‍ ..
യാത്രയാവുന്നു ഞാനുമിനി - -
ശാന്തമാമൊരു തീരം തേടി .....
വിടപറഞ്ഞകലുന്ന വിരുന്നുകാരിയെ 
വിളിക്കുവതെന്തിനു വെറുതെ - വീണ്ടും 
വീണ പൂവിന്‍ വിധിയിലിനിയും  - 
വിതുമ്പുവതെന്തിനു വെറുതെ ......
വിരഹമേ വിട പറയുന്നു ഞാനെന്‍ - 
വിധിയെ സ്വയം പുല്‍കിടുന്നു ......
കാത്തിരിപ്പിന്‍ കാലമത്രയുമെന്‍ - 
കരളുതിര്‍ത്ത കണ്ണുനീര്‍ തുള്ളികള്‍ 
കാലം കവര്‍ന്നെടുത്തോരെന്‍ - 
നീയാം കനവിന്‍ തീരത്തിനി - 
ഓര്‍മ്മ തന്‍ നീര്‍കുമിളകളായ്‌ - 
നുരയുതീര്‍ത്തൊഴുകിക്കൊള്ളട്ടെ ....
കാലചക്രമിനിയും കറങ്ങിടട്ടെ ..-
കഥ പറഞ്ഞിടട്ടെ .. ഒടുവിലവളറിഞ്ഞിടട്ടെ... 
കൈവിട്ട കനകവും ..., കൈവന്ന കഥനവും ...
യാത്രയാവുന്നു ഞാനിനി ......
വിട പറയാതെ .... വിതുമ്പാതെ .......

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 

വിധി വൈകൃതം

പുതു മഴയില്‍ പൂത്ത പൊന്‍വസന്തവും  ,
പൂന്തെന്നലോഴുകിയ പുലരികളും ,
പാതി വഴിയില്‍ പോയ്‌ മറഞ്ഞപ്പോള്‍  - 
പുക്കാന്‍ തുടങ്ങിയ കനവിന്‍ ശിഖിരങ്ങളില്‍  - 
വിധിവൈകൃതമൊരു ചുഴലി വീശിയടിച്ചതും  - 
മനസ്സിന്‍ മുറ്റത്ത്‌ കുമിഞ്ഞു കൂടിയ  - 
കരിഞ്ഞുണങ്ങിയ കനവിന്‍ കരിയിലകള്‍   -- 
രാത്രിയാമങ്ങളില്‍ തിമിര്‍ത്തു പെയ്യുന്ന  - 
കണ്ണുനീര്‍ മഴയില്‍ കുതിര്‍ന്നിടുമ്പോള്‍  - 
അഴുകി ജീര്‍ണ്ണിച്ചോരാ ഇലകളില്‍ നിന്നു 
അരുതാത്ത കീടങ്ങള്‍ തലയുയര്‍ത്തിടുന്നു 
വാശിയും വൈരാഗ്യവും പകയും വിദ്വേഷവും  - 
പോലൊരുപാട്  കൃമികള്‍ പിറന്നിടുന്നു 
വിഷമുള്ള സര്‍പ്പങ്ങള്‍ ജനിക്കും മുന്‍പേ  - 
ഒരു തെളിനീര്‍ മഴയീ മുറ്റത്ത്‌ പെയ്യുമോ .....?
അഴുകിയ കലകളെ കഴുകിക്കളയുമോ ....?
കാലമിനിയും കനിയാതിരിക്കുമോ ....?
കാത്തിരിപ്പിന്‍ കണ്ണുനീരവള്‍ കാണാതിരിക്കുമോ ....? 

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 

മൌനം

മൌന സാഗര തീരങ്ങളില്‍
ഒഴുകി വരൂമോര്‍മ്മ തന്‍ തെന്നലില്‍
ആടിയുലയും ഹൃദയ ശികിരങ്ങളില്‍ -
നിന്നുമിടറിവീഴും മോഹപക്ഷികള്‍
ദിശയറിയാതെ പറന്നകലുന്നു ...
തെന്നലിന്‍ താളത്തില്‍ തനിയെ ഇളകുമാ -
ശൂന്യശികിരങ്ങള്‍ കരിഞ്ഞുണങിയൊടുവില്‍ ...
മുറിഞ്ഞു വീഴുന്നീ തീരങ്ങളില്‍ ....
ഈ മൌന തിരകളിലലിഞ്ഞിടുന്നു ..

അഷ്‌റഫ്‌ അഴിയത്‌

സ്വപ്ന പുലരി

പുതുമഴ പെയ്തിട്ടും പൂക്കാത്തിലഞ്ഞിമരം
ഇനിയെതു പുലരിയില്‍ പൂക്കും ...
പുതുമഴ തോര്‍ന്നിട്ടോ പുതുമണം ചോര്‍ന്നിട്ടോ
മൌന മരുഭുമിയില്‍ മോഹ ശലഭങ്ങള്‍
മരണം കാതോര്‍ക്കും സമയത്തോ ....?


പുമുക വാതില്‍ക്കല്‍ പുഞ്ചിരിപ്പൂവായ് നീ
പൂത്തുനിന്നോരാ സന്ധ്യകളില്‍ ...
പൂത്തുലഞ്ഞാ പൂങ്കിനാക്കള്‍
പൂവിടുന്ന പൊന്‍പുലരികളെ
ഓര്‍തിരിപ്പു ഞാന്‍ ഇനിയും വെറുതെ
കാത്തിരിപ്പു ഞാന്‍ ...........

അഷ്‌റഫ്‌ അഴിയത്‌

മോഹം

പ്രിയസഖിയെന്‍ ചാരെ വന്നിരുന്നെങ്കിലെന്ന്
വെറുതെ ഉള്ളിലൊരു തോന്നല്‍ .. വീണ്ടും
വെറുതെ മനസ്സിലൊരു തേങ്ങല്‍ ....

     രാവില്‍ ഈറന്‍ നിലാവിന്‍ മാറില്‍
     ജാലക വാതിലിനരികിലിരുന്നു
     ഇണക്കിളികള്‍ മെല്ലെ പാടുന്ന നേരം ..
     വെറുതെ ഉള്ളിലൊരു തോന്നല്‍ .... വീണ്ടും
     വെറുതെ മനസ്സിലൊരു തേങ്ങല്‍ ....

നിലക്കാത്ത തിരകള്‍ തഴുകി തലോടുന്ന
കുളിര്‍ തെന്നലോഴുകും തീരത്തിരുന്നു
കാമുക ഹൃദയങ്ങള്‍ കഥ പറയും നേരം ..
വെറുതെ ഉള്ളിലൊരു തോന്നല്‍ ... വീണ്ടും
വെറുതെ മനസ്സിലൊരു തേങ്ങല്‍ ....

     പ്രിയസഖിയെന്‍ ചാരെ വന്നിരുന്നെങ്കിലെന്ന്
     വെറുതെ ഉള്ളിലൊരു തോന്നല്‍ .. വീണ്ടും
     വെറുതെ മനസ്സിലൊരു തേങ്ങല്‍ ....
അശ്റഫ് അഴിയത്ത്

കാത്തിരിപ്പ്‌

കാലം പറഞ്ഞ കഥകളിലെല്ലാം
കാത്തിരിപ്പും കഥനവും മാത്രം ...
കരളിലുണരും കവിതകളെല്ലാം
കണ്ണുനീര്‍ തിരമാലകള്‍ മാത്രം .....
     പോയ് മറഞ്ഞ പുലരികളില്‍
     പൂത്തു നിന്ന മലരുകള്‍
     പരിഭവ വേനലില്‍ പൊഴിയുന്നു ..
     പകലിലും പാതിര വിടരുന്നു ...
     പതിരാവിനിയും ഇനിയുമെന്നും
     പുലരിയെ കാത്തിരിക്കുന്നു ....
വിട പറഞ്ഞ സന്ധ്യകളില്‍
വിരുന്നു വന്ന മാരിവില്‍
വിരഹ മേഘമില്‍ ഒളിക്കുന്നു ...
വിഷാദ സന്ധ്യകള്‍ വിതുമ്പുന്നു ....
വീണടിഞ്ഞ നിലാപൂക്കളെയോര്‍ത്തു
വീണ്ടുമീ നിശാ പക്ഷി പാടുന്നു ..

അശ്റഫ് അഴിയത്ത്

ഒരേയൊരു യാത്ര

ആരോടും പറയാതെ അനുവാദം വാങ്ങാതെ
ആരാരുമറിയാത്ത യാത്ര ...
ആരുമാദ്യമായ് പോവുന്ന യാത്ര ....
മരണമാം അന്ത്യ യാത്ര  ......
ആശ്രിതരെല്ലാരും ആര്‍ത്തു വിളിച്ചാലും -
തടയാന്‍ കഴിയാത്ത യാത്ര ....
അവസാനമായ് പോവും യാത്ര ....
മരണമാം അന്ത്യ യാത്ര .......
ഒരു നിമിഷം കൊണ്ടായിരം മയില്‍ താണ്ടും
മനസ്സിന്റെ മടക്ക യാത്ര ...
മാറ്റാന്‍ കഴിയാത്ത യാത്ര .....
മരണമാം അന്ത്യ യാത്ര .......
കുരുടനും ബധിരനും മൂകനും ഭ്രാന്തനുമാര്‍ക്കുമേ
വഴി അറിയാത്തൊരു യാത്ര ....
വഴി തെറ്റാത്തൊരു യാത്ര ....
മരണമാം അന്ത്യ യാത്ര ......
കോടീശ്വരന്മാരും കൂരയില്ലാത്ത കൂട്ടരും
ഒരുപോലെയാവുന്ന യാത്ര ....
ഒറ്റയ്ക്ക് പോവുന്ന യാത്ര ....
മരണമാം അന്ത്യ യാത്ര ......
സ്വന്തവും ബന്ധവും സ്വപ്നങ്ങളൊക്കെയും
സ്വയം ത്യജിക്കുന്ന യാത്ര ....
സ്വാര്‍ത്ഥത വെടിയുന്ന യാത്ര ....
മരണമാം അന്ത്യ യാത്ര .....
ഭൂമിയില്‍ അധിതിയായ് വന്നു ചേര്‍ന്നുള്ള നാം
ഇനി ഒരുനാള്‍ പോവേണ്ട യാത്ര .....
തിരികെ വരാത്തൊരാ യാത്ര ....
മരണമാം അന്ത്യ യാത്ര .......
അഷ്‌റഫ്‌ അഴിയത്ത്

വിരഹം ...

രാവില്‍ നിലാവില്‍ താരക മലരുകള്‍
വിണ്ണില്‍ പൂത്തുലഞ്ഞപ്പോള്‍ ....
മോഹാര്‍ദ്ര തീരത്തെ പൂമരച്ചില്ലകള്‍
പൂവിട്ടതെന്നു നിനച്ചു പോയി ...
ഒരു മാത്ര വെറുതെ കൊതിച്ചു പോയി ...
രാക്കുയില്‍ പാട്ടിന്റെ നാദത്തിനൊപ്പം
മാനസ വീണയും പാടാന്‍ തുടങ്ങി
അനുഭൂതി നിറയുന്നോരാദ്യാനുരാഗം
മധുരമയമാമൊരു പ്രണയ ഗാനം ...
രാവിന്‍ നിലാമഴ പെയ്തൊഴിഞ്ഞു
വിണ്ണിന്‍ മലരുകള്‍ പോയ്മറഞ്ഞു ...
മോഹാര്‍ദ്ര തീരത്തെ പൂമരച്ചില്ലകള്‍
പൂക്കള്‍ പൊഴിഞ്ഞു ശൂന്യമായി ... ഒരു
വിരഹത്തിന്‍ പൂമൊട്ട് ബാക്കിയായി ...
രാക്കുയില്‍ പാട്ടിന്റെ നാദം നിലച്ചു ..
മാനസ വീണ വിതുമ്പാന്‍ തുടങ്ങി ...
രാഗമറിയാതെ .. താളമറിയാതെ
ശ്രുതി ചേരാതെയൊരു വിരഹഗാനം ....
അഷ്‌റഫ്‌ അഴിയത്ത്

പുതു വര്‍ഷ തെന്നല്‍

പുതു വര്‍ഷ പുലരി തന്‍ പൂവാടിയില്‍
നറുമണം തുകി വരും പൂന്തെന്നലെ ...
ഏതാണ്‌ നിന്‍ ജന്മ സ്വപ്ന ഭുമി ...
എവിടെയാണിനി നിന്റെ കര്‍മ്മ ഭുമി ...
വഴിതെറ്റി വന്ന കുളിര്‍ക്കാറ്റും മഴയും ..
ഈ തീരത്ത് നിന്നും വിട പറഞ്ഞു ..
ചുടു കാറ്റ് വന്നു , ചുഴലിയും വന്നു ..
ഈ മരച്ചില്ലകളിലാഞ്ഞു വീശി ...
ഇലകള്‍ കരിഞ്ഞു പൊഴിഞ്ഞു വീണു ...
ഒടുവിലാ ശിഖിരവും മുറിഞ്ഞു വീണു ...
കൂടൊരുക്കാനിതര ശിഖിരവും തേടി കിളികള്‍ ..
ഇരു ദിശകളിലെക്കുമായി ചിറകടിച്ചു ....
വീണ്ടുമൊരു വസന്തം വിദൂരമായി ...
വീണ്ടുമീ തീരം വിചനമായി ..........
പുതു വര്‍ഷ പുലരി തന്‍ പൂന്തെന്നലെ ..
ഇതു വഴിയൊരുമാത്ര വന്നീടുമോ ....
വസന്ത കാല സന്ധ്യാ തീരങ്ങളില്‍ ...
സുഗന്ധ വര്‍ഷമായ് നിന്‍ മൃദു ലാളനം ...
എന്നിനി അണയുമീ മരുഭുമി തന്നിലെ ..
ഏകാന്തമാമെന്‍ മാനസ തീരത്ത് .......
അഷ്‌റഫ്‌ അഴിയത്ത്