കരയാനറിയാത്ത കണ്ണുകളോ ..
കരയെ പുണരാത്ത തിരമാലയോ ...
കഥയറിയാത്ത കഥികയോ ...
കരളലിവില്ലാത്ത കാമുകിയോ ...
സുകൃതം തേടാത്ത സുവിശേഷമോ ..
സുഗന്ധമുതിരാത്ത സുമങ്ങളോ ...
ശ്രുതിയറിയാത്ത ഗായികയോ ..
പ്രണയിക്കാനറിയാത്ത പെണ്‍ ജന്മമോ ...
പൂങ്കോഴി പാടാത്ത പുലരികളോ ...
പുളകം ചൊരിയാത്ത പുതുമഴയോ ...
പരിമണമില്ലാത്ത പനിനീരോ ....
പരിഭവമറിയാത്ത പ്രണയിനിയോ ...
പ്രകൃതിയിലില്ലാത്ത പ്രതിഭാസമോ ...
പ്രണയിനികള്ക്കിവളൊരപമാനമോ ...
സ്ത്രീയോ വെറുമൊരു സ്ത്രീ രൂപമോ ..
സ്ത്രീ ഹൃദയത്തിനിത്ര കഠിന്യമോ ... ?
അഷ്‌റഫ് അഴിയത്ത്
സ്നേഹ ശുന്യമായ് നവയുഗം ...
തിന്മ വിളയുന്ന പൊയ്മുഖം .....
സത്യം മരിക്കുന്നു --- പകരം
മിഥ്യകളെങ്ങും ജ്വലിക്കുന്നു ...
മാതൃത്വം ഒരു മാരണമെന്നോതും വിധം
മാനവ ഹൃദയം നശിക്കുന്നു ...
മുഖമൊരു മുഖം മൂടിയാവുമ്പോള്‍
മനസ്സിന്‍ കാപഠ്യം മറയുന്നു ....
പുറമേ പുഞ്ചിരി പൊഴിയുമ്പോള്‍
അകമേ പരിഹാസമുതിരുന്നു ...
അറിയാതെ നാമതില്‍ വീഴുന്നു
അറിയുമ്പോള്‍ നാം പിന്നെ വിതുമ്പുന്നു ...
പ്രിയതമനറിയാതെ പര സമ്പര്‍ക്കം
പ്രിയസഖിമാരിന്നു പതിവാക്കുന്നു ...
പ്രണയം പ്രഹസനമാവുമ്പോള്‍
പരിഭവമായത് പരിണമിക്കുന്നു ...
പിരിയുമ്പോള്‍ മനം പിടക്കുന്നു
പ്രതിവിധിയായ് പാര് വെടിയുന്നു ......
അഷ്‌റഫ് അഴിയത്ത്
ആകാശത്തില്‍ മിന്നി മറയുന്ന നക്ഷത്രങ്ങള്‍ ഒരിക്കലും ഭുമിയില്‍ നിലാവ് ചൊരിഞ്ഞിട്ടില്ല ...., നിലാവ് ചൊരിയുന്ന ചന്ദ്രിക ആകാശത്തില്‍ ഒന്ന് മാത്രമേ ഉള്ളൂ .... ഒന്ന് മാത്രം .........
പ്രകൃതിയാവുംബോള്‍ അവിടെ ഇടിയും , മിന്നലും , കാറ്റും , മഴയും , ചൂടും , തണുപ്പും .... എല്ലമുണ്ടാവും .., ഇതൊന്നും ഇല്ലായെങ്കില്‍ അത് പ്രകൃതിയല്ല ..., വെറും പ്രലോഭനം മാത്രം ............
പുതു മഴയില്‍ നിന്നും ഓടി രക്ഷപ്പെടുന്നത് പെരു മഴയത്തേക്ക് ആവരുത് ................
അഷ്‌റഫ് അഴിയത്ത്
നട്ടു നനച്ചും , തൊട്ടു തലോടിയും പതിവായി സ്നേഹത്തോടെ പരിചരിക്കാറുള്ള തന്റെ മുറ്റത്തെ പനിനീര്‍ എന്നും മുള്ള് കൊണ്ട് കുത്തി നോവിക്കാരുന്ടെങ്കിലും , നാം ഒരിക്കല്‍ പോലും പനിനീര്‍ പൂവിനെ വെറുക്കാറില്ല .., വെറുക്കാന്‍ കഴിയാറില്ല ...., കാരണം നാം അത്ര മാത്രം പനിനീര്‍ പൂവിനെ സ്നേഹിക്കുന്നു ......
---എന്റെ മുറ്റത്തും വിരിഞ്ഞിരുന്നു ഒരു പനിനീര്‍ പൂവ് ........
നട്ട് നനച്ചിട്ടും തൊട്ടു തലോടിയിട്ടും വിടരാതെ പോയ പൂവ് .......
അഷ്‌റഫ് അഴിയത്ത്
സാഗരങ്ങല്‍കപ്പുറത്തെ തീരത്ത് പ്രലോഭനങ്ങളുടെ ചുഴലിയില്‍ പെട്ട് ഉഴലുന്ന എന്റെ മുല്ല മരത്തിന്റെ ഓര്‍മകളില്‍ ഈ ഏകാന്ത തീരത്ത് , ഞാന്‍ തനിയെ ...........
ഇരു തീരങ്ങള്‍ തമ്മില്‍ അകലം സൃഷ്ടിക്കുന്ന ഈ കടലില്‍ ശക്തമായ തിരമാലകലുണ്ട് , ഞാന്‍ എന്ന ഭാവത്തിന്റെ , സ്വാര്‍ത്ഥതയുടെ ശക്തമായ തിരകള്‍ ..
പൊഴിഞ്ഞ പകലുകളിലെ നഗ്ന സത്യങ്ങളും , കൊഴിഞ്ഞ രാത്രികളിലെ സ്വപ്നങ്ങളും പ്രലോഭനങ്ങളുടെ ചുഴലിയില്‍ നിന്നും രക്ഷ നേടാന്‍ മുല്ല മരത്തിന്റെ വേരുകളില്‍ ശക്തി പകര്ന്നെങ്കില്‍ ............ ,
ശക്തമായ തിരമാലകളെ കീറി മുറിച്ചു അക്കരെ എത്താന്‍ ഒരു ബലമുള്ള തോണി കിട്ടിയിരുന്നെങ്കില്‍ .......
അഷ്‌റഫ് അഴിയത്ത്