ഹൃദയ തന്ത്രികളില്‍ പതിയെ -
യാത്രാമൊഴികളിടറാന്‍ തുടങ്ങുന്നു
മൌനത്തിന്‍ അജ്ഞാത ദൈര്‍ഗ്യത്തില്‍
മരിച്ചു വീഴുന്നു കനവിന്‍ പൂമൊട്ടുകള്‍
മായുന്നു ജീവിത മാധുര്യം ... -
മാടി വിളിക്കുന്നു മരണമാം മഞ്ചല്‍ ..
യാത്രയാവുന്നു ഞാനുമിനി - -
ശാന്തമാമൊരു തീരം തേടി .....
വിടപറഞ്ഞകലുന്ന വിരുന്നുകാരിയെ
വിളിക്കുവതെന്തിനു വെറുതെ - വീണ്ടും
വീണ പൂവിന്‍ വിധിയിലിനിയും -
വിതുമ്പുവതെന്തിനു വെറുതെ ......
വിരഹമേ വിട പറയുന്നു ഞാനെന്‍ -
വിധിയെ സ്വയം പുല്‍കിടുന്നു ......
കാത്തിരിപ്പിന്‍ കാലമത്രയുമെന്‍ -
കരളുതിര്‍ത്ത കണ്ണുനീര്‍ തുള്ളികള്‍
കാലം കവര്‍ന്നെടുത്തോരെന്‍ -
നീയാം കനവിന്‍ തീരത്തിനി -
ഓര്‍മ്മ തന്‍ നീര്‍കുമിളകളായ് -
നുരയുതീര്‍ത്തൊഴുകിക്കൊള്ളട്ടെ ....
കാലചക്രമിനിയും കറങ്ങിടട്ടെ ..-
കഥ പറഞ്ഞിടട്ടെ .. ഒടുവിലവളറിഞ്ഞിടട്ടെ...
കൈവിട്ട കനകവും ..., കൈവന്ന കഥനവും ...
യാത്രയാവുന്നു ഞാനിനി ......
വിട പറയാതെ .... വിതുമ്പാതെ .......
അഷ്‌റഫ് അഴിയത്ത്
raffus33@gmail.com
No comments:
Post a Comment