പ്രണയത്തിന്റെ ഭാഷ

അത് അധരങ്ങളുടെ മൌനമാണ് ...., 
മിഴികള്‍ മിഴികളോട് കഥ പറയലാണ് ..., 
ഹൃദയങ്ങളുടെ കണ്ടു മുട്ടലാണ്, കൂടിച്ചേരലാണ് ...., 
ഹൃദയത്തുടിപ്പിന്റെ താളമാണ് ...., 
മനസ്സിലുണരുന്ന മോഹമാണ് ...., 
കരളിലുതിരുന്ന കൊതിയാണ് ..., 
കാത്തിരിപ്പിന്റെ മാധുര്യമാണ് ..., 
നൊമ്പരത്തിന്റെ സുഖമാണ് ...., 
വിരഹത്തിന്റെ കുളിര്‍ തെന്നലാണ് ....., 
രാവിന്റെ സംഗീതമാണ് ....., 
പുലരികളുടെ പ്രതീക്ഷയാണ് ....., 
കാണാനുള്ള കരളിന്റെ വെമ്പലാണ്‌ ...., 
അറിയാനുള്ള ആഗ്രഹമാണ് ....., 
സ്വന്തമാക്കാനുള്ള വ്യഗ്രതയാണ് ......, 
സ്വപ്നതീരത്തെ വസന്തമാണ് ...., 
മോഹ സാഗരത്തിലെ തിരയിളക്കമാണ് ....., 
സ്നേഹത്തിന്‍ കുളിര്‍ മഴയാണ് ......, 
സ്വാന്തനതെന്നലിന്‍ തലോടലാണ് ......, 
നന്മയുടെ വിളനിലമാണ് .....,
ഹൃദയ വെണ്മയുടെ സൌന്ദര്യമാണ് ......,

യാത്രാമൊഴി

ഹൃദയ തന്ത്രികളില്‍ പതിയെ - 
യാത്രാമൊഴികളിടറാന്‍  തുടങ്ങുന്നു 
മൌനത്തിന്‍ അജ്ഞാത ദൈര്‍ഗ്യത്തില്‍ 
മരിച്ചു വീഴുന്നു കനവിന്‍ പൂമൊട്ടുകള്‍ 
മായുന്നു ജീവിത മാധുര്യം ... - 
മാടി വിളിക്കുന്നു മരണമാം മഞ്ചല്‍ ..
യാത്രയാവുന്നു ഞാനുമിനി - -
ശാന്തമാമൊരു തീരം തേടി .....
വിടപറഞ്ഞകലുന്ന വിരുന്നുകാരിയെ 
വിളിക്കുവതെന്തിനു വെറുതെ - വീണ്ടും 
വീണ പൂവിന്‍ വിധിയിലിനിയും  - 
വിതുമ്പുവതെന്തിനു വെറുതെ ......
വിരഹമേ വിട പറയുന്നു ഞാനെന്‍ - 
വിധിയെ സ്വയം പുല്‍കിടുന്നു ......
കാത്തിരിപ്പിന്‍ കാലമത്രയുമെന്‍ - 
കരളുതിര്‍ത്ത കണ്ണുനീര്‍ തുള്ളികള്‍ 
കാലം കവര്‍ന്നെടുത്തോരെന്‍ - 
നീയാം കനവിന്‍ തീരത്തിനി - 
ഓര്‍മ്മ തന്‍ നീര്‍കുമിളകളായ്‌ - 
നുരയുതീര്‍ത്തൊഴുകിക്കൊള്ളട്ടെ ....
കാലചക്രമിനിയും കറങ്ങിടട്ടെ ..-
കഥ പറഞ്ഞിടട്ടെ .. ഒടുവിലവളറിഞ്ഞിടട്ടെ... 
കൈവിട്ട കനകവും ..., കൈവന്ന കഥനവും ...
യാത്രയാവുന്നു ഞാനിനി ......
വിട പറയാതെ .... വിതുമ്പാതെ .......

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 

വിധി വൈകൃതം

പുതു മഴയില്‍ പൂത്ത പൊന്‍വസന്തവും  ,
പൂന്തെന്നലോഴുകിയ പുലരികളും ,
പാതി വഴിയില്‍ പോയ്‌ മറഞ്ഞപ്പോള്‍  - 
പുക്കാന്‍ തുടങ്ങിയ കനവിന്‍ ശിഖിരങ്ങളില്‍  - 
വിധിവൈകൃതമൊരു ചുഴലി വീശിയടിച്ചതും  - 
മനസ്സിന്‍ മുറ്റത്ത്‌ കുമിഞ്ഞു കൂടിയ  - 
കരിഞ്ഞുണങ്ങിയ കനവിന്‍ കരിയിലകള്‍   -- 
രാത്രിയാമങ്ങളില്‍ തിമിര്‍ത്തു പെയ്യുന്ന  - 
കണ്ണുനീര്‍ മഴയില്‍ കുതിര്‍ന്നിടുമ്പോള്‍  - 
അഴുകി ജീര്‍ണ്ണിച്ചോരാ ഇലകളില്‍ നിന്നു 
അരുതാത്ത കീടങ്ങള്‍ തലയുയര്‍ത്തിടുന്നു 
വാശിയും വൈരാഗ്യവും പകയും വിദ്വേഷവും  - 
പോലൊരുപാട്  കൃമികള്‍ പിറന്നിടുന്നു 
വിഷമുള്ള സര്‍പ്പങ്ങള്‍ ജനിക്കും മുന്‍പേ  - 
ഒരു തെളിനീര്‍ മഴയീ മുറ്റത്ത്‌ പെയ്യുമോ .....?
അഴുകിയ കലകളെ കഴുകിക്കളയുമോ ....?
കാലമിനിയും കനിയാതിരിക്കുമോ ....?
കാത്തിരിപ്പിന്‍ കണ്ണുനീരവള്‍ കാണാതിരിക്കുമോ ....? 

അഷ്‌റഫ്‌ അഴിയത്ത് 
raffus33@gmail.com 

മൌനം

മൌന സാഗര തീരങ്ങളില്‍
ഒഴുകി വരൂമോര്‍മ്മ തന്‍ തെന്നലില്‍
ആടിയുലയും ഹൃദയ ശികിരങ്ങളില്‍ -
നിന്നുമിടറിവീഴും മോഹപക്ഷികള്‍
ദിശയറിയാതെ പറന്നകലുന്നു ...
തെന്നലിന്‍ താളത്തില്‍ തനിയെ ഇളകുമാ -
ശൂന്യശികിരങ്ങള്‍ കരിഞ്ഞുണങിയൊടുവില്‍ ...
മുറിഞ്ഞു വീഴുന്നീ തീരങ്ങളില്‍ ....
ഈ മൌന തിരകളിലലിഞ്ഞിടുന്നു ..

അഷ്‌റഫ്‌ അഴിയത്‌

സ്വപ്ന പുലരി

പുതുമഴ പെയ്തിട്ടും പൂക്കാത്തിലഞ്ഞിമരം
ഇനിയെതു പുലരിയില്‍ പൂക്കും ...
പുതുമഴ തോര്‍ന്നിട്ടോ പുതുമണം ചോര്‍ന്നിട്ടോ
മൌന മരുഭുമിയില്‍ മോഹ ശലഭങ്ങള്‍
മരണം കാതോര്‍ക്കും സമയത്തോ ....?


പുമുക വാതില്‍ക്കല്‍ പുഞ്ചിരിപ്പൂവായ് നീ
പൂത്തുനിന്നോരാ സന്ധ്യകളില്‍ ...
പൂത്തുലഞ്ഞാ പൂങ്കിനാക്കള്‍
പൂവിടുന്ന പൊന്‍പുലരികളെ
ഓര്‍തിരിപ്പു ഞാന്‍ ഇനിയും വെറുതെ
കാത്തിരിപ്പു ഞാന്‍ ...........

അഷ്‌റഫ്‌ അഴിയത്‌