ഈ മരുഭൂമിയില്‍


പുതു മഴ കുളിരല  ചൊരിയുമ്പൊഴും മനം 
കണ്ണീര്‍ മഴയാല്‍ കുതിരുന്നുവോ ... ?
അണയാത്ത തിരിനാളം അകമിലെരിയുമ്പോല്
ആരും കാണാതെ കരയുന്നുവോ ...?

മുജ്ജന്മ ശാപവും മുതുകിലെ ഭാരവും  
മൂകമാം സന്ധ്യകളെ മാടി വിളിക്കുന്നു  ....  
മുക്തി തേടിയലയുന്ന മുറിവേറ്റ ഹൃദയങ്ങള്‍  
മുന്തിരിച്ചാറിനെ പ്രണയിക്കുന്നു ....

പുതിയ പ്രഭാത തീരങ്ങളില്‍  
പൂവിട്ട പൂമരം തൂകുന്ന പൂമണം ,  
അറിയാതെയണയുന്ന അജ്ഞാത തീരത്തെ  
ചുഴലി കൊടുങ്കാറ്റു കവര്‍ന്നെടുക്കുമ്പോള്‍  
മിഴിനീര്‍ കടല്‍ക്കരെ  ഈ മരുഭൂമിയില്‍  
പൊള്ളുന്ന വേനലില്‍ അലയുന്നു ഞാന്‍ ........

അഷ്‌റഫ്‌ അഴിയത്ത്
raffus33@gmail.com

ലാസ്റ്റ് റിക്വെസ്റ്റ്

രാവില്‍ നിലാവില്‍  - 
ഓര്‍മ്മ തന്‍ തേരില്‍ ...,
ഒഴുകിയെത്തുന്നോരഴകേ ....
ഒരിക്കലും നിലക്കാത്ത ഓളങ്ങളായ് -
നീയെന്‍ ഹൃദയ സാഗരത്തില്‍ ..,
നിറഞ്ഞോഴുകുന്നുവോ  ...... ?
വിധിയുടെ വേനലില്‍ നീ മറഞ്ഞപ്പോള്‍ ..,
കരിഞ്ഞുണങ്ങിയ സ്വപ്ന ദളങ്ങളും ..,
മോഹ കാറ്റാടി ശികിരങ്ങളും ...,
ഇന്നീ പുലരിയില്‍ ..- 
കുളിരായ് പെയ്തിറങ്ങിയ -
പുതുമഴയില്‍ മെല്ലെ തളിരിടുമ്പോള്‍ ...,
അരുതേ നീയിനി അണയരുതെ ...
ഈ ഹൃദയ തീരം തഴുകരുതേ .....
നീ വന്നു തഴുകുമ്പോളുതിരുന്ന - 
ഓര്‍മ്മ തന്‍ നുരയും പതയും ..,
ഈ ഹൃദയതീരം മലീനസമാക്കരുതേ ....
പുതുമഴക്കുളിരും മായ്ക്കരുതേ ....
സ്വാന്തനം തേടുന്ന തീരങ്ങളെത്രയോ .,
തിരകളെയും കാത്തിരിക്കുന്നു ....
തിരയുക നീയിനി നിന്റെ - 
അജ്ഞാത തീരത്തെ ...,
താഴുകുക പിന്നതിന്‍ മാറില്‍ - 
സ്വാന്തന തിരകളായ് ....
ഓര്‍ക്കാതിരിക്കുക ഇനിയീ - 
തീരത്തെ പുലരികളും ...., 
മറക്കുക ഇവിടുത്തെ സന്ധ്യകളും ......

അശ്റഫ് അഴിയത് 
raffus33@gmail.com 
17/02/2012

തുടക്കമോ അതോ ഒടുക്കമോ ?

ഈ 2012 ജനുവരി ഒന്ന് എനിക്കൊരു പുതുവര്‍ഷ തുടക്കം മാത്രമായിരുന്നില്ല ....., ഒരു ജീവിത ഉടമ്പടിയുടെ ഒടുക്കം കൂടിയായിരുന്നു ........ ...... അതെ വിധിയുടെ ചുഴലിയില്‍ ഇതള്‍ പൊഴിഞ്ഞ മനസ്സിന്‍ മുറ്റത്തെ മന്താര തൈയുടെ വേരരുത്തു കളഞ്ഞ ദിവസം ........ അതൊരു മന്താര തൈ ആയിരുന്നുവോ ? ആയിരുന്നെങ്കില്‍ ഒരിക്കലും ഇതള്‍ പൊഴിഞ്ഞു പോകില്ലായിരുന്നില്ലേ ? 
അറിയില്ല  എനിക്കറിയുന്നില്ല  ഒന്നും ......        




അശ്റഫ് അഴിയത്ത്
15/02/2012