ആരോടും പറയാതെ അനുവാദം വാങ്ങാതെ
ആരാരുമറിയാത്ത യാത്ര ...
ആരുമാദ്യമായ് പോവുന്ന യാത്ര ....
മരണമാം അന്ത്യ യാത്ര ......
ആശ്രിതരെല്ലാരും ആര്‍ത്തു വിളിച്ചാലും -
തടയാന്‍ കഴിയാത്ത യാത്ര ....അവസാനമായ് പോവും യാത്ര ....
മരണമാം അന്ത്യ യാത്ര .......
ഒരു നിമിഷം കൊണ്ടായിരം മയില്‍ താണ്ടും
മനസ്സിന്റെ മടക്ക യാത്ര ...
മാറ്റാന്‍ കഴിയാത്ത യാത്ര .....
മരണമാം അന്ത്യ യാത്ര .......കുരുടനും ബധിരനും മൂകനും ഭ്രാന്തനുമാര്‍ക്കുമേ
വഴി അറിയാത്തൊരു യാത്ര ....വഴി തെറ്റാത്തൊരു യാത്ര ....
മരണമാം അന്ത്യ യാത്ര ......കോടീശ്വരന്മാരും കൂരയില്ലാത്ത കൂട്ടരും
ഒരുപോലെയാവുന്ന യാത്ര ....
ഒറ്റയ്ക്ക് പോവുന്ന യാത്ര ....
മരണമാം അന്ത്യ യാത്ര ......
സ്വന്തവും ബന്ധവും സ്വപ്നങ്ങളൊക്കെയും
സ്വയം ത്യജിക്കുന്ന യാത്ര ....
സ്വാര്‍ത്ഥത വെടിയുന്ന യാത്ര ....
മരണമാം അന്ത്യ യാത്ര .....
ഭൂമിയില്‍ അധിതിയായ് വന്നു ചേര്‍ന്നുള്ള നാം
ഇനി ഒരുനാള്‍ പോവേണ്ട യാത്ര .....
തിരികെ വരാത്തൊരാ യാത്ര ....
മരണമാം അന്ത്യ യാത്ര .......
അഷ്‌റഫ് അഴിയത്ത്
No comments:
Post a Comment