ഓര്‍മ്മകള്‍ നിദ്രയെ നിഗ്രഹിക്കുമ്പോള്‍
നിശയുടെ മാറില്‍ ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു ... പിന്നെ മെല്ലെ എഴുന്നേറ്റിരുന്നു .... പതിവായി രാത്രിയുടെ തീരങ്ങളില്‍ തന്നെ തഴുകിയുറക്കാന്‍ എത്താറുള്ള ഇളം കാറ്റിന് സ്വഗതമാരുളിക്കൊണ്ട് ജാലക വാതിലുകള്‍ തുറന്നിട്ടിരുന്നുവെങ്കിലും നാളുകളായി ഇളം കാറ്റ് വരാറില്ലായിരുന്നു , എന്തോ പിണക്കം പോലെ , അതോ തനിക്കു സ്വന്തമെന്നു കരുതിയിരുന്ന കുളിര്‍ കാറ്റ് എന്നെന്നേക്കുമായി ഈ തീരം വിട്ടേച്ചു പോയുവോ ............... ചുറ്റിലും ഭീതിയുണര്‍ത്തുന്ന ഒരു തരം നിശബ്ദദ മാത്രം തളം കെട്ടി നിന്നു ............. നനുത്ത നിലാവിനും ശോഭ കുറവായിരുന്നു ..................... മെല്ലെ എഴുന്നേറ്റു ജാലക വാതിലിനരികിലേക്ക് നീങ്ങി പുറത്തേക്കു നോക്കി നിന്നു ..... വഴിയോരങ്ങള്‍ ശൂന്യമയിരുന്നു , സ്ഥിരം വഴി യാത്രക്കാരോ , മേച്ചില്‍ മൃകങ്ങലോ ഒന്നും തന്നെയില്ലായിരുന്നു ....... അങ്ങിങ്ങായി ഒന്നോ രണ്ടോ മാത്രം , ആത്മാര്‍ത്ഥ സ്നേഹത്തിന്റെ അണയാത്ത തിരിനാളം പോലെ പ്രകാശിക്കുന്നതോഴിച്ചാല്‍ വഴി വിളക്കുകളില്‍ അതികവും കേട്ട് പോയിരുന്നു ... അങ്ങ് ദൂരെ കടല്‍കരയില്‍ മുക്കുവന്മാര്‍ മത്സ്യ ബന്ധനത്തിന് പോവനോരുങ്ങുന്നത് ഒരു നിഴല്‍ പോലെ കാണാമായിരുന്നു , അവര്‍ക്കുള്ള ഭക്ഷണവും മറ്റുമായി മുക്കോത്തിമാര്‍ അവര്‍ക്കരികിലായി സ്നേഹ ലാളനങ്ങള്‍ ചൊരിഞ്ഞു നില്‍കുന്നതും ദ്രിഷ്ടിക്കു ഗോജനീഭവിക്കുന്നുണ്ടായിരുന്നു ..., പലപ്പോഴും നാം ആലോജിക്കരില്ലേ എങ്ങിനെയീ മുക്കുവന്മാര്‍ ഏറെ നേരം നടുക്കടലില്‍ മത്സ്യ ബന്ധനത്തിന് പൂവുന്നതെന്ന് ..? അതെ ആ മന്ത്രികതയാര്‍ന്ന സ്നേഹ ലാളനങ്ങളും, തന്റെ മടങ്ങി വരവ് കണ്ണും നട്ടിരിക്കുന്ന മുക്കൊത്തിമാരുടെ ഓര്‍മകളും മാത്രം മതി അവര്‍ക്ക് നടുക്കടലില്‍ ശക്തി പകരാന്‍ ....... ഓര്‍ത്തപ്പോള്‍ മിഴികളില്‍ നനവ് പടര്‍ന്നു .... കാരണം അതെ സമയം തന്റെ കാര്യമോ ...? ഒരു വാക്ക് പറയാതെ ഒന്ന് കാണാന്‍ പോലും അനുവദിക്കാതെ , മറ്റാരുടെയൊക്കെയോ വികൃതമാം സിരകള്‍ തന്‍ ജ്വല്പനങ്ങള്‍ക്ക് അടിമപ്പെട്ടു കൊണ്ട് , പ്രിയതമന്റെ കരളിന്റെ രോദനം കാതോര്‍ക്കാതെ പാതി വഴിയെ ഇട്ടേച്ചു പോയ തന്റെ പ്രിയ സഖിയുടെ നീറുന്ന ഓര്‍മകളില്‍ സ്വയം എരിഞ്ഞു തീരുന്ന ഒരു മെഴുകുതിരി നാളം പോലെ ........ തനിയെ .................................. ഹൃദയത്തില്‍ വിരഹ വേതനയുടെ മിന്നലുതിര്‍ന്നപ്പോള്‍ .., ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ചു തീ കൊളുത്തി ... പുറത്തേക്കു ഊതിയ പുക പടലങ്ങള്‍ ചുരുളുകള്‍ അഴിഞ്ഞു ദുരേക്ക് നീങ്ങിപോയി ... ഒപ്പം തന്റെ ഓര്‍മകളും .......
അന്ന് ഈ വഴിയോരങ്ങളില്‍ സ്വപ്നപ്പുമരങ്ങള്‍ പുത്തു നിന്നിരുന്നു ..പ്രതീക്ഷയുടെ വഴി വിളക്കുകള്‍ പകല്‍ പോലെ പ്രകാശിച്ചിരുന്നു .... ... .. ഈ വഴിയോരങ്ങളിളുടെ എത്രയോ തവണ ഞാന്‍ അവളുമൊത്ത് കൈ കോര്‍ത്ത് നടന്നു പോയി ....കളിച്ചും ചിരിച്ചും കഴിഞ്ഞ ദിന രാത്രങ്ങള്‍ ഒരു നിറകുടം പോലെ ഓര്‍മകളില്‍ തുളുമ്പി നില്കുന്നു , മോഹങ്ങള്‍ പങ്കു വെച്ചു ഈ കടല്‍ക്കരയില്‍ കഥ പറഞ്ഞിരുന്ന കാലവും ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രം ...... ഹൃദയ തീരത്തെ മോഹത്തിന്‍ മൊട്ടുകള്‍ അവള്‍ കടന്നു വന്നപ്പോള്‍ ഇതള്‍ വിടര്‍ത്തി , പറക്കാന്‍ അറിയാതിരുന്ന പ്രണയ പൈങ്കിളികള്‍ അവളുടെ സാമീപ്യം ചിറകുകളില്‍ പകര്‍ന്ന ഉര്‍ജത്താല്‍ ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു , സ്വപ്ന നിലാ പൊയ്ക നിറഞ്ഞൊഴുകിയ ആ രാവുകളില്‍ ഈ തുലിക എത്രയോ മധുരമാം പ്രണയ കാവ്യങ്ങള്‍ അവള്‍ക്കായ് കുറിച്ചു നല്‍കി ............ അവക്കൊന്നും തന്നെ ഒരു കടലാസ് കഷ്ണത്തിന്‍ വില പോലും അവള്‍ കല്പിചിട്ടില്ലായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയാതെ പോയി .... ഇന്ന് അവള്‍ തന്നെ എനിക്കത് മനസ്സിലാക്കിത്തന്നു , ആ കൃതികളിലെല്ലാം കുത്തിവരച്ചു വട്ടിയിട്ടു അതെല്ലാം തനിക്കൊരു സമ്മാനമായി കുട്ടി വെച്ചിട്ടായിരുന്നു അവള്‍ ഇറങ്ങിപ്പോയത് ... എന്തിനായിരുന്നു അത് ... എല്ലാം കീറി കളയാമയിരുന്നില്ലേ അവള്‍ക്ക് ...എന്തിനായിരുന്നു ഈ ക്രുരത അവള്‍ ചെയ്തത് ...? ഉത്തരം കിട്ടാതെ മിഴിനീര്‍ കണങ്ങള്‍ ജനല്‍ പാളിയിലേക്ക് ഉര്‍ന്നു വീണു ........
ഒന്ന് മനം തുറന്നു സംസാരിക്കാന്‍ , അറിയാതെ എന്തെങ്കിലും തെറ്റ് വന്നു പോയിട്ടുണ്ടെങ്കില്‍ നേരില്‍ കണ്ടു മാപ്പ് പറയാന്‍ വേണ്ടി പോയ എന്നെ ഒന്ന് കാണാന്‍ പോലും അനുവതിക്കാതെ അവള്‍ എന്നെ മറഞ്ഞു നിന്നത് എന്തിനു വേണ്ടിയായിരുന്നു ? അഴുകിയ മുറിവിലേക്ക് വീണ്ടും കത്തി കൊണ്ട് കുത്തുന്ന വേദനയായിരുന്നു അന്ന് ഹൃദയത്തില്‍ അനുഭവപ്പെട്ടത് .. അവള്‍ക്കെന്നെ വെറുപ്പാണോ എന്ന് ആദ്യമായി മനസ്സ് ചോതിച്ച നിമിഷമായിരുന്നു അത് .... എന്നിട്ടും അവളെ എനിക്ക് വെറുക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് പൊട്ടിക്കരഞ്ഞു .................. ....
ഇന്ന് ഈ വഴിയോരത്ത് സ്വപ്ന മരത്തില്‍ ഇല പൊഴിഞ്ഞ ശിശിരങ്ങള്‍ മാത്രം ..., മോഹത്തിന്‍ പുല്കൊടികള്‍ വാടിതളര്‍ന്നു മണ്ണില്‍ ചുംബിച്ചു കിടക്കുന്നു വിജനമായ വഴിയരികില്‍ , ആത്മാര്‍ത്ഥ പ്രണയത്തിന്റെ അണയാത്ത തിരിനാളം പോലെ ഒന്നോ രണ്ടോ പ്രതീക്ഷയുടെ വഴി വിളക്കുകള്‍ മാത്രം വെറുതെ ഇന്നും തെളിഞ്ഞു നില്കുന്നു ................
മുഖത്തേക്ക് തെറിച്ചു വീണ നനുത്ത മഴത്തുള്ളികള്‍ ഓര്‍മകളുടെ ലോകത്ത് നിന്നും വിളിച്ചുണര്‍ത്തി ..., പുറത്തു മഴ ചാറി തുടങ്ങിയിരുന്നു .. വീണ്ടും ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി , കാലിയായ സിഗരറ്റ് കുട് ചവിട്ടു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു ... ജാലക വാതിലുകള്‍ പാതി ചാരി വച്ച് പതിയെ കട്ടിലില്‍ വന്നിരുന്നു ... ഉറക്കം വരാതെ വീണ്ടും കുറെ സമയം ............................................. പിന്നെ എപ്പോഴോ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ അറിയാതെ ഒരു ചെറു മയക്കത്തിലേക്കു യാത്രയായി ................................
അഷ്‌റഫ് അഴിയത്ത്
No comments:
Post a Comment