വിഷാസ്ത്ര വാക്കുകളുടെ വിളനിലമായ് മാറിയ
വിടപറയാന്‍ വെമ്പി നില്‍ക്കുന്ന നിന്‍ മനം
വീണ്ടുമിനിയൊരു ഉണര്‍ത്തു പാട്ടിനാല്‍
വിളിച്ചുണര്‍ത്തുവാനാവുമോ എന്നറിയാതെ
വിതുമ്പുന്നെന്‍ മനം വീണ്ടും വീണ്ടും .....
വിശ്വസ്ത ദേവിയായ് നിന്നെ വാഴിച്ചോരെന്നുടെ
വിധി തന്നെ മാറ്റിക്കളഞ്ഞുവോ ദേവി നീ ....
വിരഹത്തിന്‍ ചുടുകാറ്റുതിര്‍ത്ത നിനക്കിനി
വിശ്വസ്ത പാതിയായ് മാറുവാനാവുമോ ....
വിചനമായ് മാറിയോരെന്‍ പുമുഖത്തിനി നീ -
വിടരുമോ വീണ്ടുമൊരു പുഞ്ചിരിപ്പൂവായ് ...
സ്നേഹത്തെളിനീര്‍ മാത്രമേയെന്‍ ഹൃത്തിലുള്ളൂ ...
ആഡംബരത്തിന്റെ വര്‍ണ്ണ ലായിനിയില്ല .....
രസിക്കുമോ നിനക്കതെന്നെനിക്കറിവതില്ല ....
എങ്കിലും ശ്രമിക്കാം ഞാനത് മധുരമായ് പകരാന്‍ ...
വിടരുവാനാവുമോ ഒരു പുഞ്ചിരിപ്പൂവായ് ......
അശ്റഫ് അഴിയത്ത്
raffus33@gmail.com
23/11/2011
No comments:
Post a Comment