ഒരു മാത്ര കൂടിയോന്നരികത്തു വരുമോ ..?
ഒരു വാക്കു കൂടി നിന്നധരങ്ങള്‍ മൊഴിയുമോ ..?
ആദ്യാനുരാഗത്തിന്‍ ആനന്ദ മുത്തുകള്‍ ...
അകതാരിലേകി നീ പോയിടുമ്പോള്‍ ...
അപരാതമെന്തെന്നരിയുവാന്‍ മാത്രമായ് ...
അകതാരിലൊരു തേങ്ങല്‍ ബാക്കിയാവുന്നു ...
ആരു നിന്‍ ഹസ്തം പിടിച്ചു വലിക്കുന്നു ....?
ആരു നിന്‍ കാതില്‍ തേന്‍ ചേര്‍ത്ത മദ്യം വിളമ്പുന്നു ...?
അരുതേ നീയതിന്‍ ലഹരിയില്‍ വെറുതെ ... -
അന്ധകാരത്തിന്‍ അടിമയായ് മാറരുതേ ....
ആരറിയുവാനെന്ന ലഹരി ദാദാവിന്റെ ജ്വല്പനം ..
അറിയാതെ പോലും നിന്‍ സിരകളില്‍ ജ്വലിക്കരുതേ ....
അറിയുന്നവന്‍ നിന്‍ സൃഷ്ടാവ് മേലെയെന്നുള്ള ...
അറിവ് ജ്വലിച്ചിടട്ടെ നിന്‍ അകതാരിലെന്നെന്നും ...
അതിനായ് തേടുന്നു ഞാനഞ്ഞ്ജു നേരവും നാഥാ .......
അഷ്‌റഫ് അഴിയത്ത്
raffus33@gmail.com
15/11/2011
No comments:
Post a Comment