വിഷാദ മേഘങ്ങളേ നിങ്ങളെന്‍
വിരുന്നു കാരിയെ കണ്ടുവോ ...
വിട പറയാതെ വിധിയുടെ മറയില്‍
വിതുമ്പി നില്‍ക്കുമെന്‍ പ്രിയ സഖിയെ ....
വഴിയേകുമോയെനിക്കൊരുമാത്ര കൂടിയാ
ഹൃദയവികാരമൊന്നടുത്തറിയാന്‍ ....
മറന്നു പോയ മധുരമേകാന്‍ .....
പാടാന്‍ മറന്ന പാട്ടുകള്‍ പാടാന്‍ ...
പറയാന്‍ മറന്ന കഥ പറയാന്‍ ......പിന്നെ
പുതുമഴയില്‍ പൂക്കും പുഞ്ചിരിപ്പൂക്കളെ ..
ചുണ്ടോടു ചേര്‍ത്തോരുമ്മ നല്‍കാന്‍ ......
അഷ്‌റഫ് അഴിയത്ത്
raffus33@gmail.com
No comments:
Post a Comment