വെറുതെ ഒരു തോന്നല്

സാഗരങ്ങല്‍കപ്പുറത്തെ  തീരത്ത് പ്രലോഭനങ്ങളുടെ ചുഴലിയില്‍ പെട്ട് ഉഴലുന്ന എന്റെ മുല്ല മരത്തിന്റെ ഓര്‍മകളില്‍ ഈ ഏകാന്ത തീരത്ത് , ഞാന്‍   തനിയെ ...........
ഇരു തീരങ്ങള്‍ തമ്മില്‍ അകലം സൃഷ്ടിക്കുന്ന ഈ കടലില്‍ ശക്തമായ തിരമാലകലുണ്ട് , ഞാന്‍ എന്ന ഭാവത്തിന്റെ , സ്വാര്‍ത്ഥതയുടെ ശക്തമായ തിരകള്‍  ..
പൊഴിഞ്ഞ പകലുകളിലെ നഗ്ന സത്യങ്ങളും  , കൊഴിഞ്ഞ രാത്രികളിലെ സ്വപ്നങ്ങളും   പ്രലോഭനങ്ങളുടെ ചുഴലിയില്‍  നിന്നും രക്ഷ നേടാന്‍ മുല്ല മരത്തിന്റെ വേരുകളില്‍ ശക്തി പകര്ന്നെങ്കില്‍   ............ ,
ശക്തമായ തിരമാലകളെ കീറി മുറിച്ചു അക്കരെ എത്താന്‍ ഒരു ബലമുള്ള തോണി കിട്ടിയിരുന്നെങ്കില്‍ .......

അഷ്‌റഫ്‌ അഴിയത്ത്

No comments:

Post a Comment