തിന്മ വിളയുന്ന പൊയ്മുഖം .....
സത്യം മരിക്കുന്നു --- പകരം
മിഥ്യകളെങ്ങും ജ്വലിക്കുന്നു ...
മാതൃത്വം ഒരു മാരണമെന്നോതും വിധം
മാനവ ഹൃദയം നശിക്കുന്നു ...
മുഖമൊരു മുഖം മൂടിയാവുമ്പോള്‍
മനസ്സിന്‍ കാപഠ്യം മറയുന്നു ....
പുറമേ പുഞ്ചിരി പൊഴിയുമ്പോള്‍
അകമേ പരിഹാസമുതിരുന്നു ...
അറിയാതെ നാമതില്‍ വീഴുന്നു
അറിയുമ്പോള്‍ നാം പിന്നെ വിതുമ്പുന്നു ...
പ്രിയതമനറിയാതെ പര സമ്പര്‍ക്കം
പ്രിയസഖിമാരിന്നു പതിവാക്കുന്നു ...
പ്രണയം പ്രഹസനമാവുമ്പോള്‍
പരിഭവമായത് പരിണമിക്കുന്നു ...
പിരിയുമ്പോള്‍ മനം പിടക്കുന്നു
പ്രതിവിധിയായ് പാര് വെടിയുന്നു ......
അഷ്‌റഫ് അഴിയത്ത്
No comments:
Post a Comment