പുതു മഴ കുളിരല ചൊരിയുമ്പൊഴും മനം
കണ്ണീര്‍ മഴയാല്‍ കുതിരുന്നുവോ ... ?
അണയാത്ത തിരിനാളം അകമിലെരിയുമ്പോല്
ആരും കാണാതെ കരയുന്നുവോ ...?
കണ്ണീര്‍ മഴയാല്‍ കുതിരുന്നുവോ ... ?
അണയാത്ത തിരിനാളം അകമിലെരിയുമ്പോല്
ആരും കാണാതെ കരയുന്നുവോ ...?
മുജ്ജന്മ ശാപവും മുതുകിലെ ഭാരവും
മൂകമാം സന്ധ്യകളെ മാടി വിളിക്കുന്നു ....
മുക്തി തേടിയലയുന്ന മുറിവേറ്റ ഹൃദയങ്ങള്‍
മുന്തിരിച്ചാറിനെ പ്രണയിക്കുന്നു ....
പുതിയ പ്രഭാത തീരങ്ങളില്‍
പൂവിട്ട പൂമരം തൂകുന്ന പൂമണം ,
അറിയാതെയണയുന്ന അജ്ഞാത തീരത്തെ
ചുഴലി കൊടുങ്കാറ്റു കവര്‍ന്നെടുക്കുമ്പോള്‍
മിഴിനീര്‍ കടല്‍ക്കരെ ഈ മരുഭൂമിയില്‍
പൊള്ളുന്ന വേനലില്‍ അലയുന്നു ഞാന്‍ ........
അഷ്‌റഫ് അഴിയത്ത്
raffus33@gmail.com
No comments:
Post a Comment