രാവില്‍ നിലാവില്‍ -
ഓര്‍മ്മ തന്‍ തേരില്‍ ...,
ഒഴുകിയെത്തുന്നോരഴകേ ....
ഒരിക്കലും നിലക്കാത്ത ഓളങ്ങളായ് -
നീയെന്‍ ഹൃദയ സാഗരത്തില്‍ ..,
നിറഞ്ഞോഴുകുന്നുവോ ...... ?
വിധിയുടെ വേനലില്‍ നീ മറഞ്ഞപ്പോള്‍ ..,
കരിഞ്ഞുണങ്ങിയ സ്വപ്ന ദളങ്ങളും ..,
മോഹ കാറ്റാടി ശികിരങ്ങളും ...,
ഇന്നീ പുലരിയില്‍ ..-
കുളിരായ് പെയ്തിറങ്ങിയ -
പുതുമഴയില്‍ മെല്ലെ തളിരിടുമ്പോള്‍ ...,
അരുതേ നീയിനി അണയരുതെ ...
ഈ ഹൃദയ തീരം തഴുകരുതേ .....
നീ വന്നു തഴുകുമ്പോളുതിരുന്ന -
ഓര്‍മ്മ തന്‍ നുരയും പതയും ..,
ഈ ഹൃദയതീരം മലീനസമാക്കരുതേ ....
പുതുമഴക്കുളിരും മായ്ക്കരുതേ ....
സ്വാന്തനം തേടുന്ന തീരങ്ങളെത്രയോ .,
തിരകളെയും കാത്തിരിക്കുന്നു ....
തിരയുക നീയിനി നിന്റെ -
അജ്ഞാത തീരത്തെ ...,
താഴുകുക പിന്നതിന്‍ മാറില്‍ -
സ്വാന്തന തിരകളായ് ....
ഓര്‍ക്കാതിരിക്കുക ഇനിയീ -
തീരത്തെ പുലരികളും ....,
മറക്കുക ഇവിടുത്തെ സന്ധ്യകളും ......
ഓര്‍മ്മ തന്‍ തേരില്‍ ...,
ഒഴുകിയെത്തുന്നോരഴകേ ....
ഒരിക്കലും നിലക്കാത്ത ഓളങ്ങളായ് -
നീയെന്‍ ഹൃദയ സാഗരത്തില്‍ ..,
നിറഞ്ഞോഴുകുന്നുവോ ...... ?
വിധിയുടെ വേനലില്‍ നീ മറഞ്ഞപ്പോള്‍ ..,
കരിഞ്ഞുണങ്ങിയ സ്വപ്ന ദളങ്ങളും ..,
മോഹ കാറ്റാടി ശികിരങ്ങളും ...,
ഇന്നീ പുലരിയില്‍ ..-
കുളിരായ് പെയ്തിറങ്ങിയ -
പുതുമഴയില്‍ മെല്ലെ തളിരിടുമ്പോള്‍ ...,
അരുതേ നീയിനി അണയരുതെ ...
ഈ ഹൃദയ തീരം തഴുകരുതേ .....
നീ വന്നു തഴുകുമ്പോളുതിരുന്ന -
ഓര്‍മ്മ തന്‍ നുരയും പതയും ..,
ഈ ഹൃദയതീരം മലീനസമാക്കരുതേ ....
പുതുമഴക്കുളിരും മായ്ക്കരുതേ ....
സ്വാന്തനം തേടുന്ന തീരങ്ങളെത്രയോ .,
തിരകളെയും കാത്തിരിക്കുന്നു ....
തിരയുക നീയിനി നിന്റെ -
അജ്ഞാത തീരത്തെ ...,
താഴുകുക പിന്നതിന്‍ മാറില്‍ -
സ്വാന്തന തിരകളായ് ....
ഓര്‍ക്കാതിരിക്കുക ഇനിയീ -
തീരത്തെ പുലരികളും ....,
മറക്കുക ഇവിടുത്തെ സന്ധ്യകളും ......
അശ്റഫ് അഴിയത്
raffus33@gmail.com
17/02/2012
No comments:
Post a Comment